ഭൂമിയിലെ സ്വർഗ്ഗത്തിലേക്ക്

ഭാഗം 1 രാവിലെ അച്ഛനാണ് എന്നെയെയും രൂപയെയും എയർപോർട്ടിൽ കൊണ്ടാക്കിയത്. ഞങ്ങൾ എത്തുന്നതിനു മുൻപേ ജെ കെ ഭായിയും (ജയകൃഷ്ണൻ ) രേഷ്മയും നൈനാവയും (നൈനിക ) എത്തിയിരുന്നു. കിട്ടിയ ലീവ് മുറുകെപ്പിടിച്ച് ഓടി ഇറങ്ങിയതാണ് ജെ കെ ഭായ്. പോയി വന്നതിനുശേഷം ദുവയോടും, കൂട്ടുകാരോടും, പിന്നെ ടീച്ചർമാരുടെ അടുത്തും യാത്ര പോയതിന്റെ വിശേഷം പറയുവാനും ആദ്യത്തെ വിമാനയാത്രയുടെ ത്രില്ല് പങ്കുവയ്ക്കുവാനും നൈനാവ ഇപ്പോഴേ റെഡി. ഏറെ കാത്തിരുന്ന യാത്ര അടുത്തെത്തിയപ്പോൾ പുതിയ ഫോണും കൈ വന്നതിന്റെ... Continue Reading →

മന്നവനൂർ ❤️❤️❤️

തീരാത്ത രാവുകളും തോരാത്ത മഴയുംഎങ്ങോട്ടെന്നില്ലാതെ നീളുന്ന പാതകളുംമാനം പുതച്ചു ഭൂമിയെ കുതിർത്ത് പടരുന്ന മഞ്ഞുംഇതുവരെ കാണാത്ത ഇടങ്ങളും… ഒളിഞ്ഞിരിക്കുന്ന ഗ്രാമങ്ങളോട് എനിക്ക് എപ്പോഴും ഒരിഷ്ടമുണ്ട്. ഊട്ടിക്ക് പിന്നിലൊളിച്ച കൊത്തഗിരിയോടും മസിനഗുടിയോടും, മുന്നാറിനെ മറയാക്കിയ മറയൂരിനോടും കാന്തല്ലൂരിനോടും, അച്ചൻകോവിലും, കാക്കാടംപോയിലും എല്ലാം നിശബ്ദമായ് സൗന്ദര്യമൊളിപ്പിച്ചു വെച്ചിരിക്കുന്ന ഇടങ്ങളാണ്. അതുപോലൊരിടത്തേക്കാണ് ഈ യാത്ര… പൂമ്പറായ്, മന്നവനൂർ, കൂകൽ, പൂണ്ടി, കിലാവരയ്…. ❤️❤️❤️ തമിഴ്‌നാട്ടിൽ കൊടൈക്കനാലിനു പിന്നിൽ വന്യമായ സൗന്ദര്യത്തെ ഉള്ളിലൊതുക്കി അധികമാരെയും അറിയിക്കാതെ ശാന്തമായി വിരാജിക്കുന്ന ഗ്രാമങ്ങൾ. വളരെ ആവേശം... Continue Reading →

ഹാലേബീഡിലെ ദർപ്പണ സുന്ദരി

ഹംപിയിലേക്കുള്ള യാത്രയിൽ കൊത്തഗിരിയിലെ തണുപ്പിൽ നിന്നും നേരെ എത്തിപ്പെട്ടത് ഹാലേബിഡിലേക്ക് ആയിരുന്നു. സന്ധ്യ മയങ്ങുന്ന നേരത്ത് ഹാലേബിഡിലെ KSTDC ഹോട്ടലായ മയൂര ശാന്തളയിൽ എത്തി. ഹോട്ടലിന്റെ നേരെ മുന്നിലാണ് ഹോയ്സലേശ്വര ക്ഷേത്രം. അകത്തു പ്രവേശിക്കുവാനുള്ള ഇന്നത്തെ സമയം ഞങ്ങൾ എത്തിയപ്പോഴേക്ക് അവസാനിച്ചിരുന്നു. ചുറ്റുവട്ടം തിരക്കൊഴിഞ്ഞിട്ടില്ല. സ്കൂൾ ടൂർ ആയി വന്ന ടീച്ചർമാർ കൂട്ടം തെറ്റി നടക്കുന്ന വിരുതന്മാരെ ഓടിച്ചിട്ട്‌ പിടിച്ച് ബസിൽ കയറ്റുന്നു. ഉന്തുവണ്ടിയിൽ ഉപജീവനം നടത്തുന്ന ധാരാളം പേരെ കാണാം. കരിക്ക്, കരിമ്പ്, ഉപ്പിലിട്ടത്, മദാമ്മ... Continue Reading →

നീലഗിരി

ഡിസംബറിലെ മഞ്ഞുതുള്ളിയിൽ നനയുവാനും ജനുവരിയുടെ സ്പർശനത്തിൽ വിരിയുന്ന പൂക്കളെ കാണുവാനും എവിടെക്കെങ്കിലുമൊക്കെ ഒരു യാത്രപോയാലോ എന്നയാലോചന മനസ്സിനെ കൊണ്ട് ചെന്നെത്തിച്ചത് അങ്ങ് ഹംപിയിലായിരുന്നു. പക്ഷെ, ഹംപിയിൽ എവിടെയാണ് മഞ്ഞുതുള്ളി? നാട്ടിൽ നിന്നും അവിടേക്കുള്ള വഴി നോക്കിയപ്പോൾ കോയമ്പത്തൂരും, ബാംഗ്ലൂരും, ചിത്രദർഗയുംമൊക്കെയാണ് എളുപ്പമുള്ള വഴിയായി ഗൂഗിൾ കാണിച്ചുതരുന്നത്. അവിടെയും മഞ്ഞുതുള്ളി പ്രതീക്ഷിക്കവേണ്ട. എങ്കിൽ പിന്നെ നമുക്ക് ചെറുതായൊന്നു വളഞ്ഞു പോയാൽ മഞ്ഞണിഞ്ഞ മാമലകളെ തഴുകിയൊഴുകി മനസ്സൊക്കെ ഒന്ന് കുതിർത്ത് ഹംപി എത്താം എന്ന് മനസ്സിലുറപ്പിച്ചു. നീലഗിരി. UNESCO യുടെ... Continue Reading →

ഹംപി

ഇനി ഹംപിയിലേക്കാണ് എന്നത് നെഞ്ചിടിപ്പ് ഉണ്ടാക്കുന്ന പോലെ തോന്നിപ്പിക്കുന്നു . പൗരാണിക ഭാരത ചരിത്രത്തിൽ തങ്കലിപികളിൽ എഴുതപ്പെട്ട സുവർണ്ണ കാലഘട്ടത്തിന്റെ ശേഷിപ്പുകളിലേക്ക് ഒരു യാത്ര എന്നത് മനസ്സിനെ ത്രസിപ്പിക്കുന്നു. അതേ..!! വിജയനഗര സാമ്രാജ്യത്തിന്റെ കോരിത്തരിപ്പിക്കുന്ന സ്മരണകൾ നിലനിൽക്കുന്ന ഹമ്പിയിലേക്ക്. അതിശക്തനായിരുന്ന കൃഷ്ണദേവരായരുടെ തട്ടകത്തിലേക്ക്. വിദ്യാരണ്യ സ്വാമികളുടെ ദീർഘദൃഷ്ടിയിൽ ഹരിഹരനിലൂടെയും ബുക്കനിലൂടെയും തുഗഭദ്ര നദീതീരത്തു സ്ഥാപിച്ച തന്ത്രപ്രധാന നഗരം. ആ കാലത്ത് പെർഷ്യയിലെ ഷായുടെ പ്രതിനിധി പറഞ്ഞത് ഭൂമുഖത്തെങ്ങും ഇതുപോലൊരു മറ്റൊരു നഗരം കാണാനില്ല എന്നായിരുന്നു. ദ്വാർട് ബർബോസയെന്ന... Continue Reading →

മലയിടുക്കിൽ മനോഹരമായി കൂടുകൂട്ടിയ ബദാമി

ഹംപിയിൽ നിന്നുമാണ് ബദാമിയിലേക്ക്‌ യാത്ര തിരിക്കുന്നത്. വളരെ വൈകി മാത്രം മനസ്സിലേക്ക് വന്ന് പെട്ട ഒരു സ്ഥലം. പുതുവർഷ ദിനത്തോടടുപ്പിച്ച് ഹംപിയിലെ താമസ നിരക്കുകൾ കണ്ടപ്പോൾ അതേ തുകയ്ക്ക് മറ്റൊരു ഡ്രൈവ് കൂടി ആകാമല്ലോ എന്ന ചിന്ത കണ്ണിൽ പെടുത്തിയ സ്ഥലമാണ് ബദാമി. പിന്നെ പേരിനോട് എന്തോ ഒരു ആകർഷണമായി മാറി. ഹോസ്പ്പെട്ടിലെ ഏറ്റവും പ്രശസ്തമായ നൈവേദ്യം ഹോട്ടലിലെ താലി കഴിച്ച് ഉഗ്രരൂപം പൂണ്ട ഉച്ചവെയിലിനോട്‌ മുട്ടാൻ നിൽക്കാതെ കാറിൽ കയറി യാത്ര ആരംഭിച്ചു. തുംഗഭദ്ര ഡാം... Continue Reading →

കാത്തിരിപ്പ്

കാറ്റായും മഴയായും മഞ്ഞായുമൊക്കെ പാഞ്ഞു നടക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ത് രസമായേനെ. സ്വപ്നത്തേയും കീശയിലിട്ട് മേഘത്തെ കൂട്ട് പിടിച്ച് ഓടിപ്പോയി മഴയായി പെയ്തോ, കാറ്റായ് വീശിയോ, മഞ്ഞായി വിറച്ചോ സ്വപ്നത്തെ നിറവേറ്റി തിരികെ വരാമായിരുന്നു. പക്ഷെ സ്വപ്നങ്ങൾക്ക് പിറകെ പറക്കുവാനുള്ള ഗുട്ടൻസിനു അത്ര വേഗം പോരാ. അതുകൊണ്ട് ജാലകങ്ങൾ തുറന്നിട്ട്‌ കാത്തിരിക്കുകയാണ്. നോക്കെത്താ ദൂരത്തേക്ക് കണ്ണും നട്ട് ജാലകപ്പാളിമേൽ തൂങ്ങിയാടുന്നത് നമ്മുടെ ഒക്കെ മനസ്സാണ്. ഏറെ പ്രതീക്ഷയോടെ….!!! എവിടെയെങ്കിലും വീണും എവിടേക്കെങ്കിലും ഒഴുകിയും അകലുവാൻ മനസ്സില്ലാതെ പറ്റിപ്പിടിച്ചിരിക്കുന്ന തുള്ളികൾ.... Continue Reading →

കാർഗിൽ വിജയദിനം

സേവനം ഒരു വൃതമാക്കി മാറ്റിയവരോട് അതിരറ്റ ആരാധന തോന്നാറുണ്ട്. യുദ്ധ സമാനമായ സാഹചര്യങ്ങളിലും ദുരന്ത മുഖങ്ങളിലും ഭയാശങ്കകൾ ഏതുമില്ലാതെ മറ്റുള്ളവരെ രക്ഷിക്കുവാൻ ചാടിയിറങ്ങുന്നവരോട് അങ്ങേയറ്റത്തെ ബഹുമാനമാണ്. സ്വജീവിതത്തിൽ സുഖാനുഭവങ്ങളെ തേടി പോകുവാൻ, സമയവും സാഹചര്യവും ഏറെ ഉള്ളപ്പോഴും മറ്റുള്ളവരുടെ ക്ഷേമകാര്യങ്ങൾക്കായി ഇറങ്ങിപ്പുറപ്പെടുന്നവരോട് ഏത് കാലത്തും അളവില്ലാത്ത ആദരവാണുള്ളത്. സൈനികർ, രാഷ്ട്രീയ പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ ഇവരോടൊക്കെ പരിധികളില്ലാത്ത സ്നേഹവും സഹാനുഭൂതിയും വെച്ച് പുലർത്തുന്നത് മുകളിൽ പറഞ്ഞ കാരണങ്ങളാലാണ്. മനസ്സിനെ സമാജ സേവനത്തിനുതകുന്ന രീതിയിൽ പരുവപ്പെട്ടു കിട്ടുക... Continue Reading →

ഹൃദയം

ഹൃദയം കൊണ്ടെഴുതിയ തിരക്കഥ ഹൃദയത്തിലേക്ക് തന്നെ ലയിച്ചു എന്ന് പറയാം. അനുഭവിക്കുന്നവർക്ക് മാത്രം മനസ്സിലാകുന്ന ഹൃദയ ബന്ധങ്ങളെയും വികാരങ്ങളെയും ദൃശ്യാനുഭവമാക്കി തന്ന ശ്രീ വിനീത് ശ്രീനിവാസന് നന്ദി. നെഞ്ചിനുള്ളിൽ കൊളുത്തിപ്പിടിച്ചു തിരികെ വലിക്കുന്ന ചെന്നൈ, സെൽവയും അവനിലൂടെ നമ്മൾ കണ്ട ലോകം, ഉശിരുള്ള കാളി, ചിരിയിൽ പൊതിഞ്ഞ സ്വാദുമായി കൊതിപ്പിക്കുന്ന ലച്ചു പാട്ടി, എന്തോ ഉള്ളിലൊതുക്കി നടക്കുന്ന സൈക്കിൾ ചേട്ടൻ, തഗ് ജസ്‌ലീൻ, എപ്പോഴും ഒപ്പമുള്ള താടിക്കാരൻ ആന്റണി, എല്ലാത്തിനും സാക്ഷിയായി അവനെ അവനാക്കിയ കെ സി... Continue Reading →

മലമുകളിലെ റാണി-ഡാർജിലിംഗ്

പെല്ലിങിലെ ഒരു രാത്രി കൂടി വിടവാങ്ങി.  പണ്ട് സാമൂഹ്യപാഠം പുസ്തകത്തിൽ ഇന്ത്യയിലെ സുഖവാസ കേന്ദ്രങ്ങൾ മനഃപാഠമാക്കിയ കൂടെ മനസ്സിൽ കയറിപ്പറ്റിയ സ്ഥലമാണ് ഡാർജിലിംഗ്. നാളെയിനി അങ്ങോട്ടേക്കാണ്. പെല്ലിങിലെ ഹോട്ടലിൽ രാജകീയമായ യാത്രയയപ്പായിരുന്നു. ബില്ല് ഒക്കെ ഒരു തീരുമാനമാക്കിയതിന് ശേഷം റിസപ്ഷനിലെ കുട്ടി അവിടെ നിന്നുമിറങ്ങി വന്ന് ഞങ്ങളെ രണ്ട് പേരെയും ഒരു ഷാൾ ഒക്കെ അണിയിച്ച് അവരുടെ സന്തോഷം അറിയിച്ചു. ഇതുവരെ കിട്ടിയിട്ടില്ലാത്ത ഈ ആചാരം കണ്ട് ഞെട്ടി ഞങ്ങളും ആനന്ദതുന്തിലരായി കാറിൽ കയറി. രണ്ട് ദിവസം... Continue Reading →

Create a website or blog at WordPress.com

Up ↑

Design a site like this with WordPress.com
Get started